Thursday, 4 January 2018
Saturday, 30 December 2017
വനയാത്ര
നവ്യാനുഭവമായി വനയാത്ര കൂളിയാട് ഗവ: ഹൈസ്ക്കൂൾ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ ബഡൂർ വനത്തിൽ ഏകദിന വനയാത്ര (പരിസ്ഥിതി ക്യാമ്പ്) സംഘടിപ്പിച്ചു 50 കുട്ടികളും 10 അധ്യാപകരുമാണ് കാടിനെ നേരിട്ടറിയാൻ ബഡൂരിലെത്തിയത് .ജൈവവൈവിധ്യ ബോർഡ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ പി. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാർ പരിസ്ഥിതി സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.മനുഷ്യന്റെ ഇടപെടൽ വന മെന്ന ആവാസവ്യവസ്ഥയിലെ സസ്യജാലങ്ങളിലും ജന്തുജാലങ്ങളിലും ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഒരു പാട് സസ്യങ്ങളുടെയും ജന്തുക്കളുടെയും സാന്നിദ്ധ്യമാണ് ഭൂമിയെ ഭൂമിയാക്കുന്നതെന്നും അവയുടെ പരസ്പര്യമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം . ജൈവ വൈവിധ്യമില്ലെങ്കിൽ ഭൂമി വെറും മരുഭൂമിയാണെന്നും അങ്ങനെ ആ വാതിരിക്കാൻ സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകണം. പ്രകൃതിസംരക്ഷണം കുട്ടികൾ ഏറ്റെടുക്കണമെന്നും പറഞ്ഞു. കെ ചന്ദ്രൻ, കെ കെ ഗണേഷ്, രമേശൻ, ശാലിനി, ശാരദ ശോഭ, പ്രീത വത്സല അജിന , സീനത്ത് ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Saturday, 23 December 2017
Monday, 11 December 2017
ലാബ് ലൈബ്രറി ഉദ്ഘാടനം .
സ്കൂളിന്റെ നവീകരിച്ച ലാബിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം ഇന്നു നടന്നു. ചീമേനി: മുമ്പേ പറക്കുന്ന പക്ഷികളായി മാറി കൂളിയാട് ഗ്രാമം കേരളത്തിന് വഴി കാട്ടുന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ കൂളിയാട് ഗവ.ഹൈസ്കൂളിലാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയാകെയും കൈകോർക്കലിലൂടെ 21 ക്ലാസ് മുറികളിലും മികച്ച ലൈബ്രറികളും സ്കൂളിൽ സെൻട്രൽ ലൈബ്രറിയും സജ്ജമാക്കി വായനാ ക്യാമ്പയിനിൽ പുതിയ പാഠം പകർന്ന് വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനം ആഹ്ലാദം അലയടിച്ചു നിന്ന ചടങ്ങിൽ നിലവിളക്കിൽ ദീപം പകർന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകിയും നീലേശ്വരം നഗരസഭാ ചെയർമാൻ പ്രഫ.കെ പി ജയരാജനും നിർവഹിച്ചു.
.വിദ്യാലയത്തിലെ സെൻട്രൽ ലൈബ്രറി അധ്യാപകരുടെ നേതൃത്വത്തിൽ മദർ പി ടി എ യുടെ പിന്തുണയോടെ 3500 ഓളം പുസ്തകങ്ങളെ നാടകം, കഥ, കവിത, പoനം, ജീവചരിത്രം, സയൻസ് എന്നിങ്ങനെ തരം തിരിച്ച് കാറ്റലോഗിലേക്ക് പകർത്തി നവീകരിച്ചു. വായിച്ച പുസ്തകങ്ങളെപ്പറ്റി ആസ്വാദനക്കുറിപ്പെഴുതാൻ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.മികച്ച വയ്ക്ക് സമ്മാനങ്ങളും .തുടർ പരിപാടിയായി രക്ഷിതാക്കൾക്കും കുട്ടികൾക്കും മത്സരങ്ങൾ, കുട്ടി എഴുത്തുകാർക്ക് എഴുത്തുപുര - കഥാ കവിതാ ക്യാമ്പ് ,പുസ്തക - പത്ര പ്രസിദ്ധീകരണം എന്നിവയും സംഘടിപ്പിക്കും.
21 ക്ലാസ് മുറികളിലേക്കും 4500 രൂപ വീതം വിലയുള്ള അലമാരകളും ഒരു ലക്ഷം രൂപ ചെലവിൽ 30 കുട്ടികൾക്ക് ഒന്നിച്ചിരുന്ന് വായിക്കാനുള്ള സൗകര്യവുമൊക്കെ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു. സെൻട്രൽ ലൈബ്രറിയിൽ ഫോട്ടോകളും വിശദാംശങ്ങളുമായി 45 സാഹിത്യകാരൻമാർ എഴുത്തിനൊപ്പം പുനർജനിക്കുന്നു. പരിപാടി വിവിധ ദൃശ്യങ്ങളിലൂടെ -

Sunday, 10 December 2017
പുസ്തകവണ്ടി.
|10.12.17
പുസ്തകവണ്ടി.
പുസ്തകവണ്ടിക്ക് വൻസ്വികരണം കൂളിയാട് ഗവ: ഹൈസ്ക്കൂൾ സമഗ്ര സ്ക്കൂൾ ലൈബ്രറി നവീകരണ പരിപാടി ( വായനപ്പൊലിമ) യുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകവണ്ടിക്ക് വൻ സ്വീകരണമാണ് ലഭിച്ചത് വെളിച്ചം തോട് വെച്ച് സുഭാഷ് അറുകര പുസ്തകവണ്ടി ഉദ്ഘ ട നം ചെ യ്തു. ഹെഡ്മാസ്റ്റർ ഗോവർദ്ധനൻ ടി.വി സ്വാഗതം പറഞ്ഞ യോഗത്തിൽ PTAപ്രസിഡണ്ട് കെ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നുSMC ചെയർമാൻ കെ.കരുണാകരൻ, രാമകൃഷ്ണൻ ,സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.സ്ക്കൂൾ പരിധിയിലെ 20 ഓളം കേന്ദ്രങ്ങളിൽ പുസ്തകവണ്ടിക്ക് സ്വീകരണം നൽകിയത് ഓരോ കേന്ദ്രത്തിലും നൂറ് കണക്ക് നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും വണ്ടിയെ സ്വീകരിക്കാനെത്തി . 25000 രൂപയുടെ പുസ്തകങ്ങളും 23843/ രൂപയും ഇന്നത്തെ പുസ്തകവണ്ടിയിലൂടെ ലഭിച്ചു .കെ ചന്ദ്രൻ ,കെ കെ ഗണേശൻ ,രമേശൻ, പി.ടി ഉഷ കെ സുലോചന സുഗതൻ മാസ്റ്റർ സത്യനാരായണൻ, കെ.പി അനിത അജിന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി 'അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് അംഗങ്ങളും

Subscribe to:
Posts (Atom)
മലയാളത്തിളക്കം
മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.
-
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ 9 A ക്ലാസ്സിലെ അരുണ്‍ കുമാര്‍ ഒന്നാം സ്ഥാനം ...