Monday, 20 June 2016



ജൂണ്‍ 20,2016
വായനാവാര ആഘോഷത്തിന് തുടക്കം കുറിച്ചു.
പി.ടി.എ. പ്രസിഡണ്ട് ശ്രി.കരുണാകരനും വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഗീതയും പങ്കെടുത്തു. യൂനസ് അബ്ദുള്‍ സലീം, ഹന്‍സീന എന്നീ വിദ്യാര്‍ത്ഥികളുടെ വായന ശ്രദ്ധേയമായി.







യൂണിഫോം വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നടത്തി.

Friday, 17 June 2016

സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
 ജൂണ്‍ 17


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.വി.ലളിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി കെ.നളിനി സ്വാഗതം പറയുകയും ശ്രീ.മനോജ്.കെ.മാത്യു ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.


Tuesday, 14 June 2016

വിജയോത്സവം ജൂണ്‍ 6, 2016
 മാര്‍ച്ച് 2016 ലെ എസ്സ്.എസ്സ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയവും എല്ലാ വിഷയങ്ങളിലും A+ നേടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിജയോത്സവം സംഘടിപ്പിച്ചു. ദേശീയ കരാട്ടെ മത്സരത്തില്‍ പങ്കെടുത്ത കുട്ടികളെ അഭിനന്ദിച്ചു. തൃക്കരിപ്പൂര്‍ എം.എല്‍. എ ശ്രീ. എം. രാജഗോപലന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.



ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5








പ്രവേശനോത്സവം - ജൂണ്‍ 1, 2016



 2016-17 വര്‍ഷത്തെ പ്രവേശനോത്സവം  കയ്യൂര്‍-ചീമേനി ഗ്രാമ പ‍ഞ്ചായത്ത്  മെമ്പര്‍ ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്  ശ്രീമതി കെ വി ലളിത ടീച്ചറുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ബേഗും പഠനോപകരണങ്ങളും നല്കി.  മുഴുവന്‍ കുട്ടികള്‍ക്കും പരിപ്പ് പായസ വിതരണവും നടത്തി.

 




മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.