Saturday, 27 August 2016
ഒളിംപിക്സ് ക്വിസ്സ് മത്സരം
ഒളിംപിക്സിന്റെ സമാപന ദിവസം സ്കൂളില്‍ സംഘടിപ്പിച്ച ഒളിംപിക്സ് ക്വിസ്സ് മത്സരത്തില്‍ 10A ക്ലാസ്സിലെ യൂനസ്സ് അബ്ദുള്‍ സലിം ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ അക്ഷയ് രണ്ടാം സ്ഥാനവും നേടി. സ്കൂളിലെ ഒാഫീസ്സ് അസിസ്റ്റന്റ് ശ്രീ. മോഹനന്‍ ക്വിസ്സ് മാസ്റ്റര്‍ ആകുകയും ഡിജിറ്റല്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പി. ടി. എ. പ്രസിഡണ്ട് ശ്രീ. കെ. കരുണാകരന്‍, പഞ്ചായത്ത് മെമ്പറും വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ശ്രീമതി. ഗീത എന്നിവര്‍ പങ്കെടുത്തു. അസംബ്ലിയില്‍ പി. ടി. എ. പ്രസിഡണ്ട് ശ്രീ. കെ. കരുണാകരന്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ഗീത, പ്രൈമറി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ലളിത, ഹൈസ്കൂള്‍ ടീച്ചര്‍- ഇന്‍- ചാര്‍ജ്ജ് ശ്രീ. മനോജ് കെ. മാത്യു എന്നിവര്‍ സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ആഘോഷ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സംസാരിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിവിധ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. പി. ടി. എ യുടെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി.
ഹിരോഷിമ ദിനാചരണം
ഫോട്ടോ പ്രദര്‍ശനം
മധു ചീമേനിയും അദ്ദേഹത്തിന്റെ മകന്‍ പത്താം ക്ലാസ്സിലെ ആകാശും ചേര്‍ന്ന് നടത്തിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധഭീകരതയുടെയും നേര്‍കാഴ്ചയായിരുന്നു ഇൗ ചിത്രങ്ങള്‍.
പോസ്റ്റര്‍ രചനാ മത്സരം
ഹിരോഷിമ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ 10 A ക്ലാസ്സിലെ അഭിനവ് ദിനേശ് ഒന്നാം സ്ഥാനവും 8B ക്ലാസ്സിലെ സുല്‍ത്താന രണ്ടാം സ്ഥാനവും നേടി.
പ്രസംഗ മത്സരം
Subscribe to:
Posts (Atom)
മലയാളത്തിളക്കം
മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.

-
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ 9 A ക്ലാസ്സിലെ അരുണ്‍ കുമാര്‍ ഒന്നാം സ്ഥാനം ...
-
ജനുവരി 27,2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രഖ്യാപന ദിനം. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യപനം ജനുവരി 27 ന് രാവിലെ 10 മണിക്ക് സ്കൂള്‍ അസ...