Sunday 28 August 2016

ഗൃഹസന്ദര്‍ശന പരിപാടി
വിദ്യാര്‍ത്ഥിയെ അറിയാന്‍ പരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച ഗൃഹസന്ദര്‍‍ശനം പൂര്‍ത്തിയായി. വൈകുന്നേരം 4 മണിമുതല്‍ 6.30 വരെയുള്ള സമയവും അവധി ദിനവുമാണ് ഇതിനായി ക​ണ്ടെത്തിയത്. കുട്ടികളെ കൂടുതല്‍ അടുത്തറിയാനും പഠനരീതി മനസിലാക്കാനും സാധിച്ചു.
പി. ടി. എ. ജനറല്‍ ബോഡിയോഗം
2016-17 അധ്യായന വര്‍ഷത്തെ പി. ടി. എ. ജനറല്‍ ബോഡിയോഗം ചേര്‍ന്നു. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി നിലവില്‍വന്നു. പി. ടി. എ. പ്രസിഡണ്ടായി ശ്രീ. കെ. കരുണാകരന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്
സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് മാതൃകാപരമായി നടന്നു. പ്രിസൈ‍ഡിങ്ങ് ഒാഫീസര്‍മാരും പോളിംഗ് ഒാഫീസര്‍മാരും കുട്ടികളായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ നല്കി. 



Saturday 27 August 2016

ഒളിംപിക്സ് ക്വിസ്സ് മത്സരം
ഒളിംപിക്സിന്റെ സമാപന ദിവസം സ്കൂളില്‍ സംഘടിപ്പിച്ച ഒളിംപിക്സ് ക്വിസ്സ് മത്സരത്തില്‍ 10A ക്ലാസ്സിലെ യൂനസ്സ് അബ്ദുള്‍ സലിം ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ അക്ഷയ്  രണ്ടാം സ്ഥാനവും നേടി. സ്കൂളിലെ ഒാഫീസ്സ് അസിസ്റ്റന്റ് ശ്രീ. മോഹനന്‍ ക്വിസ്സ് മാസ്റ്റര്‍ ആകുകയും ഡിജിറ്റല്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

 









വാര്‍ത്താവായന മത്സരം
സ്കൂള്‍തലത്തില്‍ സംഘടിപ്പിച്ച വാര്‍ത്താവായന മത്സരത്തില്‍ 8A ക്ലാസ്സിലെ നന്ദന കെ. വി. ഒന്നാം സ്ഥാനവും 10A യിലെ യൂനസ്സ് അബ്ദുള്‍ സലിം രണ്ടാം സ്ഥാനവും നേടി.
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പി. ടി. എ. പ്രസി‍ഡണ്ട് ശ്രീ. കെ. കരുണാകരന്‍, പ‍ഞ്ചായത്ത് മെമ്പറും വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ശ്രീമതി. ഗീത എന്നിവര്‍ പങ്കെടുത്തു. അസംബ്ലിയില്‍ പി. ടി. എ. പ്രസി‍‍ഡണ്ട് ശ്രീ. കെ. കരുണാകരന്‍, പ‍ഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ഗീത, പ്രൈമറി ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. ലളിത, ഹൈസ്കൂള്‍ ടീച്ചര്‍- ഇന്‍- ചാര്‍ജ്ജ് ശ്രീ. മനോജ് കെ. മാത്യു എന്നിവര്‍ സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ആഘോഷ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സംസാരിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിവിധ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. പി. ടി. എ യുടെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി.










 
ഹിരോഷിമ ദിനാചരണം
ഫോട്ടോ പ്രദര്‍ശനം
മധു ചീമേനിയും അദ്ദേഹത്തിന്റെ മകന്‍ പത്താം ക്ലാസ്സിലെ ആകാശും ചേര്‍ന്ന് നടത്തിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധഭീകരതയുടെയും നേര്‍കാഴ്ചയായിരുന്നു ഇൗ ചിത്രങ്ങള്‍. 






പോസ്റ്റര്‍ രചനാ മത്സരം
ഹിരോഷിമ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ 10 A ക്ലാസ്സിലെ അഭിനവ് ദിനേശ് ഒന്നാം സ്ഥാനവും 8B ക്ലാസ്സിലെ സുല്‍ത്താന രണ്ടാം സ്ഥാനവും നേടി.







പ്രസംഗ മത്സരം
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച  പ്രസംഗ മത്സരത്തില്‍ 10A ക്ലാസ്സിലെ യൂനസ്സ് അബ്ദുള്‍ സലിം ഒന്നാം സ്ഥാനവും 8A ക്ലാസ്സിലെ നന്ദന കെ. വി. രണ്ടാം സ്ഥാനവും നേടി.





  ശാന്തിഗീതാലാപനവും ദീപം തെളിയിക്കലും
ഹിരോഷിമ  ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗീതാലാപനവും ദീപം തെളിയിക്കലും ഒരുക്കി.
 

Monday 1 August 2016

ജൈവ പച്ചക്കറി കൃഷി
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ സയന്‍സ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കും ഉപയോഗിക്കുന്നു.

















സ്വയം പ്രതിരോധ പരിശീലനം
പെണ്‍ കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനം പ്രൈമറി പ്രധാന അധ്യാപിക ശ്രീമതി ലളിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനം നല്കുന്നത് അമീര്‍ അലി ആണ്. പരിശീലനത്തിന് ബ്ലാക്ക് ബെല്‍റ്റ് നേടിയ ഒമ്പതാം ക്ലാസ്സിലെ പ്രവിനയുടെ സേവനവും പ്രയോജനപ്പെടുത്തുന്നു.





മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.