Saturday 28 January 2017


ജനുവരി 27,2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രഖ്യാപന ദിനം.
ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യപനം
ജനുവരി 27 ന് രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലിയില്‍ ഹൈസ്കൂള്‍ ടീച്ചര്‍-ഇന്‍-ചാര്‍ജ്ജ് ശ്രീ. മനോജ് കെ. മാത്യു ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യപനം നടത്തി. ഫലപ്രദമായ മാലിന്യസംസ്കരണത്തെകുറിച്ചും പ്ലാസ്റ്റിക്ക് ഉപയോഗ നീയന്ത്രണത്തെകുറിച്ചും കുട്ടികള്‍ ബോധവാന്‍മാരാകുകയും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.




പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

ജനുവരി 27 ന് രാവിലെ 11 മണിക്ക്  പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. വാര്‍ഡ് മെമ്പര്‍, പി.ടി.എ. പ്രസിഡണ്ട് ,സ്കൂള്‍ പ്രധാനാധ്യാപിക എന്നിവര്‍ നേതൃത്വം നല്കി.





Thursday 26 January 2017

രാത്രികാല വായന

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഒരുക്കാന്‍ 5 മണി മുതല്‍ 9 വരെയുള്ള വായനോത്സവം കൂളിയാട് സ്കൂളില്‍ ആരംഭിച്ചു. പി.ടി.എ. സജീവമായ നേതൃത്വം നല്കുന്നു. 
2017 ജനുവരി 11 ന്  ആരംഭിച്ചു. 





റിപ്പബ്ലിക്ക് ദിനാഘോഷം
 
റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. യു.പി.സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ്സ് ശ്രീമതി ലളിത ടീച്ചര്‍ പതാക ഉയര്‍ത്തി. ഹൈസ്കൂള്‍ ഇന്‍-ചാര്‍ജ്ജ് ശ്രി. മനോജ് കെ. മാത്യു, സ്റ്റാഫ് സെക്രട്ടറി വിജയന്‍ കെ.വി., 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി നന്ദന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശഭക്തിഗാനാലാപനവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.



ക്വിസ്സ് മത്സരം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
ബാനര്‍


Monday 9 January 2017

മൈന്‍ഡ് ബൈന്‍ഡിങ്ങ് ക്ലാസ്സ്

പത്താംതരത്തിലെ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കാന്‍ ശ്രീ. ശ്രീകുമാര്‍ പള്ളിയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കോളജിക്കല്‍ ക്ലാസ്സ്









 
പുതുവര്‍ഷത്തിലേയ്ക്ക്................2017


ചന്ദ്രന്‍ മാഷ് നല്കിയ കേക്ക് വിദ്യാര്‍ത്ഥികള്‍ മുറിച്ച് വിതരണം ചെയ്യുന്നു



Sunday 8 January 2017

കല, കായിക, പ്രവര്‍ത്തിപരിചയ പരീക്ഷ
ഡിസംബര്‍ 23,2016

 കല, കായിക, പ്രവര്‍ത്തിപരിചയ പരീക്ഷയുടെ ചില ദൃശ്യങ്ങള്‍







മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.