Sunday 12 February 2017

തൊഴിലറിവ് പാഠശാല
 ‌ഫെബ്രുവരി 10,11 തീയതികളില്‍ ചെറുവത്തൂര്‍ ബി.ആര്‍.സി. യുടെയും കൂളിയാട് ഗവ. ഹൈസ്കൂളിന്റയും നേതൃത്വത്തിലുള്ള തൊഴിലറിവ് പാഠശാല സ്കൂളില്‍ സംഘടിപ്പിച്ചു. ചെറുവത്തൂര്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 50 കുട്ടികള്‍ സഹവാസ ക്യാമ്പില്‍ പങ്കെടുത്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.വി.ലളിത സ്വാഗതം ചെയ്തു സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എം.വി.ഗീത, സുഭാഷ് അറുകര, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍-ഇന്‍-ചാര്‍ജ്ജ് മനോജ് കെ.മാത്യു, എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.വി.വിജയന്‍ ചടങ്ങിന് നന്ദിപറഞ്ഞു.വിവിധ കൈത്തൊഴിലുകളില്‍ പ്രാവിണ്യം തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

























ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ നവോത്ഥാന കലാ ജാഥ കൂളിയാട് സ്കൂളിലെത്തിയപ്പോള്‍





 
കിളിക്കൂട്
ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹപഠനക്യാമ്പ് കിളിക്കൂട് പഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ഗണിത മധുരം, ശാസ്ത്ര സദ്യ, മധുരം മലയാളം, ചാറ്റ് വിത്ത് ഇംഗ്ലീഷ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.









 
  മലയാളത്തിളക്കം
മലയാളത്തിളക്കം ക്ലാസ്സ് സ്റ്റേറ്റ് പ്രൊജക്ട് ഒാഫിസര്‍ ജയരാജന്‍ സാര്‍, ചെറുവത്തൂര്‍ ബി.പി.ഒ. ഒ.നാരായണന്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍





 
 
ഒയില്‍ - ഗ്യാസ് സംരക്ഷണ ബോധവത്കരണ ക്വിസ്സ്
ഫെബ്രുവരി 1,2017


ഫെബ്രുവരി ഒന്നിന് നടത്തിയ ഒയില്‍ - ഗ്യാസ് സംരക്ഷണ ബോധവത്കരണ ക്വിസ്സില്‍ 10 A ക്ലാസ്സിലെ അഭി എസ്സ്. കുമാര്‍ ഒന്നാം സഥാനവും യൂനസ്സ് അബ്ദുല്‍ സലിം രണ്ടാം സ്ഥാനവും നേടി.

 

മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.