Monday 13 March 2017

മാര്‍ച്ച് 12,2017
ജലസംരക്ഷണ പദയാത്ര
കൂളിയാട് സ്കൂളില്‍ നിന്നും കാക്കടവ് തേജസ്വിനി പുഴയോരം വരെ

കൂളിയാട് ഗവ. ഹൈസ്കൂള്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്ക്കുന്ന ജലസംരക്ഷണ പരിപാടിയുടെ ഭാഗമായി കൂളിയാട് സ്കൂളില്‍ നിന്നും കാക്കടവ് തേജസ്വിനി പുഴയോരം വരെ ജലസംരക്ഷണ പദയാത്ര നടത്തി. പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ സുഭാഷ് അറുകര ജലസംരക്ഷണ പ്രതിഞ്ജ ചൊല്ലികൊടുത്തുകൊണ്ട് നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ - ഇന്‍ - ചാര്‍ജ്ജ് ശ്രീ. മനോജ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. ഗണേഷ് കുമാര്‍ സ്വാഗതവും ശ്രീ. ചന്ദ്രന്‍ മാഷ് നന്ദിയും പറ‍ഞ്ഞു. മാസ്റ്റര്‍ ശ്രാവണ്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.


















Sunday 12 March 2017


 മാര്‍ച്ച് 10,2017

വിദ്യാലയ വികസന സമിതി രൂപീകപമ ശില്പശാലയും 
സ്കൂള്‍ വികസന സമിതി രൂപീകരണവും




മാര്‍ച്ച 8,2017
പെണ്‍കരുത്ത് - കുട്ടികളുമായുള്ള അഭിമുഖം
സിവില്‍ പോലീസ് ഒാഫീസര്‍ ശ്രീമതി പ്രിയയും കുട്ടികളും






 മാര്‍ച്ച് 8, 2017
 ജലം ജീവാമൃതം
രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി

ജി.എച്ച്.എസ്സ്. കൂളിയാടിന്റെയും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം വി ഗീത ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ. എം. ഗോപാലന്‍ ക്ലാസ്സ്  നയിച്ചു. ശ്രീ. ഗണേഷ് കുമാര്‍ കെ.കെ. നന്ദി പറഞ്ഞു.











Sunday 5 March 2017


ജല സുരക്ഷ - ജീവസുരക്ഷ
വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്കരണ പരിപാടി
മാര്‍ച്ച് 4,2017

ജി. എച്ച്. എസ്സ്. കൂളിയാട്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീ. പി. കുഞ്ഞിക്കണ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബോധ വത്കരണ ക്ലാസ്സും കുടിനീര്‍ സംരക്ഷിക്കാം കൂട്ടരെയെന്ന  ഏകപാത്ര നാടകവും അവതരിപ്പിച്ചു.








FAREWELL FUNCTION
G.H.S. KOOLIYAD
 2016-17 S.S.L.C. BATCH
28th FEBRUARY 2017


















മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.