Monday 11 December 2017

ലാബ് ലൈബ്രറി ഉദ്ഘാടനം .

സ്കൂളിന്റെ നവീകരിച്ച ലാബിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം ഇന്നു നടന്നു. ചീമേനി: മുമ്പേ പറക്കുന്ന പക്ഷികളായി മാറി കൂളിയാട് ഗ്രാമം കേരളത്തിന് വഴി കാട്ടുന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ കൂളിയാട് ഗവ.ഹൈസ്കൂളിലാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയാകെയും കൈകോർക്കലിലൂടെ 21 ക്ലാസ് മുറികളിലും മികച്ച ലൈബ്രറികളും സ്കൂളിൽ സെൻട്രൽ ലൈബ്രറിയും സജ്ജമാക്കി വായനാ ക്യാമ്പയിനിൽ പുതിയ പാഠം പകർന്ന് വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനം ആഹ്ലാദം അലയടിച്ചു നിന്ന ചടങ്ങിൽ നിലവിളക്കിൽ ദീപം പകർന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകിയും നീലേശ്വരം നഗരസഭാ ചെയർമാൻ പ്രഫ.കെ പി ജയരാജനും നിർവഹിച്ചു.
    .വിദ്യാലയത്തിലെ സെൻട്രൽ ലൈബ്രറി അധ്യാപകരുടെ നേതൃത്വത്തിൽ മദർ പി ടി എ യുടെ പിന്തുണയോടെ 3500 ഓളം പുസ്തകങ്ങളെ നാടകം, കഥ, കവിത, പoനം, ജീവചരിത്രം, സയൻസ് എന്നിങ്ങനെ തരം തിരിച്ച് കാറ്റലോഗിലേക്ക് പകർത്തി നവീകരിച്ചു. വായിച്ച പുസ്തകങ്ങളെപ്പറ്റി ആസ്വാദനക്കുറിപ്പെഴുതാൻ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.മികച്ച വയ്ക്ക് സമ്മാനങ്ങളും .തുടർ പരിപാടിയായി രക്ഷിതാക്കൾക്കും കുട്ടികൾക്കും മത്സരങ്ങൾ, കുട്ടി എഴുത്തുകാർക്ക് എഴുത്തുപുര - കഥാ കവിതാ ക്യാമ്പ് ,പുസ്തക - പത്ര പ്രസിദ്ധീകരണം എന്നിവയും സംഘടിപ്പിക്കും.
   21 ക്ലാസ് മുറികളിലേക്കും 4500 രൂപ വീതം വിലയുള്ള അലമാരകളും ഒരു ലക്ഷം രൂപ ചെലവിൽ 30 കുട്ടികൾക്ക് ഒന്നിച്ചിരുന്ന് വായിക്കാനുള്ള സൗകര്യവുമൊക്കെ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു. സെൻട്രൽ ലൈബ്രറിയിൽ ഫോട്ടോകളും വിശദാംശങ്ങളുമായി 45 സാഹിത്യകാരൻമാർ എഴുത്തിനൊപ്പം പുനർജനിക്കുന്നു. പരിപാടി വിവിധ ദൃശ്യങ്ങളിലൂടെ -












No comments:

Post a Comment

മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.