Saturday 30 December 2017

വനയാത്ര

നവ്യാനുഭവമായി വനയാത്ര                                            കൂളിയാട് ഗവ: ഹൈസ്ക്കൂൾ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ  ബഡൂർ വനത്തിൽ ഏകദിന വനയാത്ര (പരിസ്ഥിതി ക്യാമ്പ്) സംഘടിപ്പിച്ചു 50 കുട്ടികളും 10 അധ്യാപകരുമാണ് കാടിനെ നേരിട്ടറിയാൻ ബഡൂരിലെത്തിയത് .ജൈവവൈവിധ്യ ബോർഡ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ പി. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാർ പരിസ്ഥിതി സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.മനുഷ്യന്റെ ഇടപെടൽ വന മെന്ന ആവാസവ്യവസ്ഥയിലെ സസ്യജാലങ്ങളിലും ജന്തുജാലങ്ങളിലും ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഒരു പാട് സസ്യങ്ങളുടെയും ജന്തുക്കളുടെയും സാന്നിദ്ധ്യമാണ് ഭൂമിയെ ഭൂമിയാക്കുന്നതെന്നും അവയുടെ പരസ്പര്യമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം . ജൈവ വൈവിധ്യമില്ലെങ്കിൽ ഭൂമി വെറും മരുഭൂമിയാണെന്നും അങ്ങനെ ആ വാതിരിക്കാൻ സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകണം. പ്രകൃതിസംരക്ഷണം കുട്ടികൾ ഏറ്റെടുക്കണമെന്നും പറഞ്ഞു. കെ ചന്ദ്രൻ, കെ കെ ഗണേഷ്, രമേശൻ, ശാലിനി, ശാരദ  ശോഭ, പ്രീത വത്സല  അജിന , സീനത്ത് ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments:

Post a Comment

മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.